കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തീപിടുത്തം. കരുനാഗപ്പള്ളി തുപ്പാശേരിയിൽ വസ്ത്രവ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.