തീപിടുത്തം ഉണ്ടായ ഉടൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഫയർഫോഴ്സെത്തി വേഗത്തിൽ തീയണക്കാനായി.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്ത് ടയർ കടയ്ക്ക് തീപിടിച്ചു. വൈകിട്ട് 6.30ന് കടയടച്ച് ഉടമ മടങ്ങിയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ആണ് തീയണച്ചത്. തീപിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെതായാണ് വിവരം. 

Add Asianetnews as a Preferred SourcegooglePreferred

ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ ഉടൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഫയർഫോഴ്സെത്തി വേഗത്തിൽ തീയണക്കാനായി. സമീപത്തെ പ്ലൈവുഡ് കടയിലേക്കടക്കം തീപടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona