വെളുപ്പിന് രണ്ട് മണിയോടെയാണ് തീപിടിച്ചത്. അങ്കമാലി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

കൊച്ചി: എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോർ കമ്പനിയിൽ തീപിടുത്തം. വെളുപ്പിന് രണ്ട് മണിയോടെയാണ് തീപിടിച്ചത്. അങ്കമാലി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്ലാസ്റ്റിക്, ഫൈബർ, പ്ലൈവുഡ് എന്നിവ ഉപയോഗിച്ച് വാതിലുകളും മറ്റും നിർമ്മിക്കുന്ന സ്ഥാപനമാണ് ഇത്. അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, ചില ഭാഗത്തു നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. ഒരു കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായമില്ല.