ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ടി ഒ ഓഫീസില്‍ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. 


ആലപ്പുഴ: ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ടി ഒ ഓഫീസില്‍ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. യു പി എസില്‍ നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഓഫീസിന് സംഭവിച്ചില്ല.