മലപ്പുറം: മലപ്പുറം കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപ്പന കടയ്ക്ക് തീപിടിച്ചു. കരുവാങ്കല്ലിലം സി പി ഹോം അപ്ലയൻസ് എന്ന കടയ്ക്കാണ് തീ പിടിച്ചത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു.

തീപിടുത്തത്തില്‍ കടയും മൂന്ന് നില കെട്ടിടവും പൂർണമായും കത്തിനശിച്ചു. ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടം കണക്കാക്കുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീ പിടിത്തം ഉണ്ടായത്.