മാന്നാര്‍: കണ്ടത്തിലെ ചെളിയില്‍ താഴ്ന്ന പശുവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തി. മാന്നാര്‍ വിശവര്‍ശ്ശേരിക്കര ഊരുമഠം ക്ഷേത്രത്തിനു സമീപത്താണ് സംഭവം. വിശവര്‍ശ്ശേരിക്കര കടമ്പാട്ടു കിഴക്കേതില്‍ വീട്ടിലെ പശുവാണു ചെളിയില്‍ താന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

പുല്ല് തിന്നുന്നതിനിടയില്‍  പശുവിന്‍റെ കാലുകള്‍ ചെളിയില്‍ താഴ്ന്ന് പോയി. പശുവിനെ രക്ഷപ്പെടുത്തുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന്  നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ പശുവിനെ രക്ഷപ്പെടുത്തി.