Asianet News MalayalamAsianet News Malayalam

30 അടി താഴ്ചയിൽ 12 അടിയോളം വെള്ളം, ആഴമേറിയ കിണറിനുള്ളിൽ അബദ്ധത്തിൽ വീണ് വസന്ത, പാഞ്ഞെത്തി ഫയർഫോഴ്സ്, രക്ഷ!

30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ  റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് വസന്തയെ കരയ്ക്ക് എത്തിച്ചത്

Fire force rescue Latest news Fire force rescued elderly woman who fell into a well in Thiruvananthapuram asd
Author
First Published Nov 10, 2023, 7:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ കരകുളത്ത് കിണറിൽ വീണ വയോധികയെ ഫയർ ഫോഴ്സ് രക്ഷിച്ചു. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ വസന്ത (65) വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടുകൂടി 30 അടിയോളം ആഴവും12 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത്. വയോധിക അബദ്ധത്തിൽ കിണറിൽ വീണു എന്ന സന്ദേശം ലഭിച്ചയുടെ തന്നെ രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സ് എത്തി. 30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ  റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് വസന്തയെ കരയ്ക്ക് എത്തിച്ചതെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

കൊച്ചിക്കാർക്ക് കാലാവസ്ഥ വകുപ്പിന്‍റെ പ്രത്യേക അറിയിപ്പ്, റഡാർ ചിത്രം പ്രകാരം രാത്രി ഇടിമിന്നൽ മഴ സാധ്യത

സംഭവത്തെക്കുറിച്ച് ഫയർ ഫോഴ്സ് പറയുന്നതിങ്ങനെ

കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ വസന്ത (65) വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടുകൂടി 30 അടിയോളം ആഴവും12 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടു. സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ രാമമൂർത്തി ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി അജിത് കുമാർ, എം പി ഉല്ലാസ് , സേന അംഗങ്ങളായ അരുൺകുമാർ വി ആർ , ജീവൻ ബി , ജിനു എസ് , സാജൻ സൈമൺ , വിജിൻ , സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഏകദേശം 30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ  റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങിയാണ് വസന്തയെ കരയ്ക്ക് എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios