കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് ഓയില്‍ ഫില്‍ട്ടറിന്‍റെ വളയം കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

മലപ്പുറം: കളിക്കുന്നതിനിടെ മൂന്നു വയസുകാരന്‍റെ തലയില്‍ വളയം കുടുങ്ങി. കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ മൂന്നു വയസ്സുകാരനായ ഹൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കിടെ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം തലയില്‍ കുടുങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വളയം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയപ്പോഴാണ് ഓയില്‍ ഫില്‍ട്ടറിന്‍റെ വളയം കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വളയം ഊരാനായി ശ്രമം നടത്തിയിട്ടും നടക്കാതെ വന്നതോടെയോടെ തിരൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഫില്‍ട്ടര്‍ വളയം കട്ട് ചെയ്തു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Read More : പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴ് വയസുകാരന്‍ മുങ്ങിമരിച്ചു