ശക്തമായ മഴയും ഇടിയും മിന്നലും ഉള്ള സമയത്തായിരുന്നു തീപിടുത്തം. പക്ഷേ... തീ മൂന്ന് കടകളിലേക്ക് പടര്‍ന്നു പിടിച്ചു..

ഹരിപ്പാട്: ഗവ താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ദേശീയ പാതയോട് ചേർന്ന് 3 കടകൾ കത്തിനശിച്ചു. ശക്തമായ മഴയും ഇടിയും മിന്നലും ഉള്ള സമയത്താണ് തീപിടുത്തമുണ്ടായത്. കെ.കെ സജീവിന്റെ പാറയിൽ ട്രഡേഴ്സ്, ഷാജഹാന്റെ നയനം മൊബൈൽ സ്, അതിനു സമീപത്തെ അമ്പാടി ഇലക്ട്രോട്രോണിക്സ് എന്നീ കടകളാണ് കത്തിനശിച്ചത്. കായംകുളം, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതം അഗ്നിശമന സേനാ യൂണിറ്റുകൾ വന്ന് 3 മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. 

3 കടകളിലും ഓണം സീസണുവേണ്ടി സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. പാറയിൽ ട്രേഡേഴ്സും, നയൻ മൊബൈൽ സും പൂർണ്ണമായും അമ്പാടി ഇലക്ട്രോണിക്സ് ഭാഗികമായും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പറയുന്നു. ഇടിമിന്നൽ മൂലമുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം.