Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞ് അഫുവിന്റെ ഫുട്ബോള്‍ കിറ്റിനായുള്ള നീക്കിയിരിപ്പും

ജില്ലാ കലക്ടര്‍ യുവി ജോസിന്റെ കൈകളില്‍ അച്ഛനൊപ്പമെത്തിയാണ് അഷ്ഫാഖ് തുക കൈമാറിയത്.  കടുത്ത ഫുട്ബോള്‍ ആരാധകനായ അഫു ഫുട്ബോള്‍ കിറ്റ് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി സ്വരൂപിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

first standard student donate money to cmdrf
Author
Kozhikode, First Published Aug 25, 2018, 11:38 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരോടൊപ്പം ഒരു തുക സംഭാവന ചെയ്തിരിക്കുകയാണ്  അഷ്ഫാഖ് സി.പി എന്ന ഒന്നാം ക്ലാസുകാരന്‍. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ കൈകളില്‍ അച്ഛനൊപ്പമെത്തിയാണ് അഷ്ഫാഖ് തുക കൈമാറിയത്.  കടുത്ത ഫുട്ബോള്‍ ആരാധകനായ അഫു ഫുട്ബോള്‍ കിറ്റ് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി സ്വരൂപിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

കേരളത്തിലെ ദുരന്തവാര്‍ത്തകള്‍  ടിവി യിലൂടെ അറിയുമ്പോഴെല്ലാം കുഞ്ഞ് അഫു ആകുലത നിറഞ്ഞ മുഖത്തോടെ അത് കണ്ടിരിക്കും. ദുരന്ത മുഖത്തു നിന്നുള്ള കുഞ്ഞുമുഖങ്ങളാണ് അഫുവിനെ തന്റെ ചെറിയ നീക്കിയിരിപ്പ് അവര്‍ക്കായി നല്കാന്‍ പ്രേരിപ്പിച്ചതെന്ന് അഫുവിന്റെ പിതാവ് അഷ്റഫ് പറയുന്നു.

കാരന്തൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഷ്ഫാഖ്. ക്രിസ്റ്റ്യാനോ റൊനാള്‍ഡോയുടെ ആരാധകനായ അഷ്ഫാഖിന് റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന ഫുട്ബോള്‍ കളിക്കാരന്‍ ആവാനാണ് ആഗ്രഹം. മുണ്ടിക്കല്‍ത്താഴം സ്വദേശികളായ അഷ്റഫിന്റെയും ബീഗം മെഹര്‍നിക്കിന്റെയും മകനാണ് അഷ്ഫാഖ്.

Follow Us:
Download App:
  • android
  • ios