മിന്നല്‍ പരിശോധന; ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു
കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്.

ആലപ്പുഴ: ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മത്സ്യം അധൃകതര്‍ പിന്നീട് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിക്കുട്ടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി ഷാലിമ, വി ജാൻസിമോൾ, വിനീത പി ദാസൻ, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read More : അരിക്കൊമ്പനെ പിടികൂടാൻ എന്തൊക്കെ നീക്കങ്ങൾ, നിരോധനാജ്ഞ വേണമോ; ഇന്ന് മൂന്നാറിൽ ഉന്നതതല യോഗം