(പ്രതീകാത്മക ചിത്രം) ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്.  അപകടത്തില്‍പ്പെട്ട മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ ജോസഫ് (45) ആണ് മരിച്ചത്. ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്. 

അപകടത്തില്‍പ്പെട്ട മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.