കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. പയ്യോളി ആവിക്കൽ കിഴക്കെവളപ്പിൽ രവീന്ദ്രന്റെ മകൻ വിനീത് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വലയുമായി മീൻ പിടിക്കാൻ കടലിൽ ഇറങ്ങിയ ശേഷം തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. 

തുടർന്ന് കടൽതീരത്തുള്ളവർ നടത്തിയ തെരച്ചെലിനൊടുവിലാണ് വിനീതിനെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മാതാവ്: പുഷ്പ. സഹോദരങ്ങൾ: വിജീഷ്, വിജിഷ.