ഇന്ന് രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തിൽ വല ഇറക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.

അമ്പലപ്പുഴ: പൊന്തിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അര ശർക്കടവിൽ സിൽവസ്റ്റർ എന്ന സിലീക്ക് (48) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തിൽ വല ഇറക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാട്ടുകാരും മൽസ്യ തൊഴിലാളികളും ചേർന്ന് ഏറെ നേരം കടലിൽ നടത്തിയ തെരെച്ചിലിനൊടുവിലാണ് നർബോന തീരത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona