ചേർത്തല: കടലിൽ മീന്‍ പിടിക്കുന്നതിനിടെ ശക്തമായ തിരയടിച്ച് മത്സ്യബന്ധന വള്ളം തകർന്നു. തൈക്കൽ കടപ്പുറത്ത് വീട്ടിൽ ആന്‍റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകർന്നത്. വള്ളം തകര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന ആറ് തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ കൊച്ചി തീരത്തായിരുന്നു സംഭവം. വള്ളം, വല, എൻജിൻ എന്നിവയാണ് തകർന്നത്. മൊത്തം 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.