എറണാകുളം: ഉദയംപേരൂർ വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂ‍ർ സ്വദേശിയായ ശരവണന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസിന്‍റെയും ഫയ‍ർഫോഴ്സിന്‍റെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മീൻ പിടിക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് വള്ളം മറിഞ്ഞ് ശരവണനെ കാണാതായത്. അപകടത്തിൽപ്പെട്ട ഉദയംപേരൂർ സ്വദേശിയായ ബിജുവിനെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു.