രാവിലെ നടത്തിയ തെരച്ചിലിൽ ഇയാളുടെ മൃതദേഹം കൊല്ലം കോട്  ഭാഗത്ത് കടലിൽ നിന്ന് കണ്ടെത്തി രാവിലെ 9 മണിയോടെ കരക്കെത്തിച്ചു. 

തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് കാണാതായ ആള്‍ മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുൽ റഹ്മാൻ 47 ആണ് മരിച്ചത്. മൂന്ന് പേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ നടത്തിയ തെരച്ചിലിൽ ഇയാളുടെ മൃതദേഹം കൊല്ലം കോട് ഭാഗത്ത് കടലിൽ നിന്ന് കണ്ടെത്തി രാവിലെ 9 മണിയോടെ കരക്കെത്തിച്ചു. രക്ഷപ്പെട്ടവർ വെളുപ്പിന് മൂന്നിന് കരക്കെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.

കരയിൽ നിന്ന് ആറ് മൈൽ ഉള്ളിൽ നടന്ന അപകടത്തിൽ വള്ളം വല, എഞ്ചിൻ അടക്കം മുങ്ങിയതിനെ തുടർന്ന് നാല് പേരും നീന്തിയെ ങ്കിലും മരിച്ചയാൾ അവശനായി മുങ്ങി പോകുകയായിരുന്നു. മണിക്കൂറുകൾ നീന്തിയ ശേഷമാണ് മൂന്ന് പേരെയും അതുവഴി വന്ന തമിഴ്‌നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചത്.