ഹരിപ്പാട്: മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി വീണു മരിച്ചു. ആറാട്ടുപുഴ തറയിൽക്കടവ് നെടിയാത്ത് ഷാജി(46)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ കായംകുളം പൊഴിക്ക് പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വളളത്തിൽ നിന്ന് തെന്നി വീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ വലിയഴീക്കൽ തീരത്തെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.