ആറാട്ടുപുഴ: മത്സ്യത്തൊഴിലാളി മത്സ്യ ബന്ധന സമയത്ത് വള്ളത്തിൽ കുഴഞ്ഞു വീണുമരിച്ചു. ‌തൃക്കുന്നപ്പുഴ കോട്ടേമുറി പറമ്പിൽ, അശോകൻ (57 ) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം, നീണ്ടകരക്ക് പടിഞ്ഞാറ് കാർമൽ വള്ളത്തിൽ മത്സ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ വള്ളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

അവിടെ നിന്നും നീണ്ടകര ഹാർബറിൽ എത്തിച്ചതിനു ശേഷം സ്വകാര്യ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.