മീന്‍ പിടിക്കാനായി പുലർച്ചെ വലയുമായി പോയ സുധീഷ് തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അരൂർ: ആലപ്പുഴയിൽ മത്സ്യതൊഴിലാളിയെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തഴുപ്പിൽ സുധീഷ് (45) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനായി ഇന്ന് പുലർച്ചെ വലയുമായി പോയെങ്കിലും തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ സുധീഷിനെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീർക്കാക്കയെ തുരത്തുന്നതിനായി കെട്ടിയ കയറിൽ കുടുങ്ങിയ നിലയിലാണ് സുധീഷിന്‍റെ മൃതശരീരം കണ്ടത്. മീൻ പിടിക്കുന്ന വലയും മീൻ ഇടുന്നതിനായുള്ള ബക്കറ്റും സമീപത്തു തന്നെ കടവിൽ കിടക്കുന്നുണ്ടായിരുന്നു. എരമല്ലൂർ സ്വദേശി കുഞ്ഞു മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലാണ് അപകടം നടന്നത്. സുമിയാണ് സുധീഷിന്‍റെ ഭാര്യ. മക്കൾ : അശ്വിൻ, അശ്വതി.

Read More : ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങും, ട്രെയിനിൽ കേരളത്തിലേക്ക്, ചില്ലറ വിൽപ്പന; ഒളിവിലായിരുന്ന പ്രതി പിടിയിൽ