മത്സ്യബന്ധനത്തിനിടയിൽ  പുറത്തും, തോളിന്‍റെ ഭാഗത്തും എന്തോ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല.  വീട്ടിലെത്തി കുളിച്ച ശേഷമാണ് ത്വക്കിന്‌ നിറ വത്യാസം ഉള്ളത് അറിയുന്നത്

ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ മത്സ്യ തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു. ആറാട്ടുപുഴ രാജ ഭവനത്തിൽ സന്തോഷി (47) നാണ് സൂര്യാഘാതം ഏറ്റത്. ആറാട്ടുപുഴ കാർത്തിക ജംഗ്ഷനു പടിഞ്ഞാറു വശം കടലിൽ പൊങ്ങു വള്ളത്തിൽ മത്സ്യ ബന്ധനത്തിനു പോയായപ്പോളാണ് സന്തോഷിനു സൂര്യാഘാതം ഏൽക്കുന്നത്.

മത്സ്യബന്ധനത്തിനിടയിൽ പുറത്തും, തോളിന്‍റെ ഭാഗത്തും എന്തോ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വീട്ടിലെത്തി കുളിച്ച ശേഷമാണ് ത്വക്കിന്‌ നിറ വത്യാസം ഉള്ളത് അറിയുന്നത്. തുടർന്ന് ഈ ഭാഗത്ത് കുരുക്കളും വേദനയും ഉണ്ടായതോടെ മഹാദേവികാടുള്ള ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു . ഇവരാണ് സൂര്യാഘാതമാണ് എന്ന്‌ സ്ഥിതീകരിച്ചത്.