ഹരിപ്പാട്: മത്സ്യത്തൊഴിലാളി  കായലിൽ വീണു മരിച്ചു.  ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവ് പുത്തൻമണ്ണേൽ അശോകൻ(53) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ ഏഴരക്കായിരുന്നു സംഭവം. കായംകുളം പൊഴിക്ക് കിഴക്ക് വിളക്ക് മരത്തിന് സമീപം ചെറിയ വളളത്തിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ദേശീയ ജലപതാക്കായി ഡ്രഡ്‌ജിംഗ് നടത്തിയ ഭാഗത്താണ് അപകടം ഉണ്ടായത്. ആഴവും അടിയൊഴുക്കും ഉളളതിനാൽ അശോകനെ രക്ഷിക്കാൻ സാധിച്ചില്ല.

അഗ്നിരക്ഷാസേന, തീരദേശ പോലീസ്, പോലീസ്, മത്സ്യത്തൊഴിലാളികൾ നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ  തിരച്ചിലിനൊടുവിൽ  വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കിട്ടിയത്. വീണതിന് കുറേ വടക്കുപടിഞ്ഞാറായി വലിയഴീക്കൽ കടവിന് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്.