മലപ്പുറം പൊന്നാനി കടലിൽ മത്സ്യബന്ധന ബോട്ട് കപ്പലിനടിയിൽപ്പെട്ട് വൻ അപകടം ഒഴിവായി. താനൂർ ജീലാനി എന്ന ബോട്ടിലുണ്ടായിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികളെയും സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. അപകടത്തിൽ ബോട്ടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി കടലിൽ മത്സ്യബന്ധന ബോട്ട് കപ്പലിനടിയിൽപ്പെട്ട് വലിയ അപകടം ഒഴിവായി. താനൂർ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 'എൻ എസ് എസ് വിശാഖപട്ടണം' എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് ചെന്ന് കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടം ശ്രദ്ധയിൽപ്പെട്ട 'അൽ ബുഹാരി' എന്ന ബോട്ടിലെ തൊഴിലാളികൾ ഉടൻ തന്നെ ഇടപെടുകയും അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തെത്തുടർന്ന് ബോട്ടാകെ കേടുപാടുകൾ സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു.