Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ തിരയില്‍പ്പെട്ട് മത്സ്യ ബന്ധനവള്ളം തകര്‍ന്നു

അപകടത്തില്‍ രണ്ട് എഞ്ചിനുകളും പൂര്‍ണ്ണമായും നശിച്ചു. വളളത്തിനും വലക്കും കേടുപാടുണ്ട്.  ജിപിഎസും ക്യാമറയുള്‍പ്പെടെയുളള സംവിധാനങ്ങള്‍ക്കും കേടുപാടുണ്ടായി. തൊഴിലാളികളുടെ മൊബൈല്‍ ഫോണുള്‍പ്പെടെ നഷ്ടപ്പെട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

fishing boat crashed in alappuzha
Author
Alappuzha, First Published Sep 12, 2018, 6:32 AM IST

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് തിരയില്‍പ്പെട്ട് മത്സ്യ ബന്ധനവള്ളം തകര്‍ന്നു. ആറാട്ടുപുഴ തറയില്‍ക്കടവ് പ്രാട്ടേക്കാട്ട് ഭാര്‍ഗവന്റെ ഉടമസ്ഥതയിലുളള വള്ളമാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ അഴീക്കല്‍ ഭദ്രന്‍ മുക്കിന് പടിഞ്ഞാറ് തിരയില്‍പ്പെട്ട് തകര്‍ന്നത്. 20 പേരാണ് വളളത്തില്‍ ഉണ്ടായിരുന്നത്. കുറച്ചുപേര്‍ നീന്തി കരക്കുകയറി. മറ്റുളളവരെ സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരുന്ന വളളക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 

അപകടത്തില്‍ രണ്ട് എഞ്ചിനുകളും പൂര്‍ണ്ണമായും നശിച്ചു. വളളത്തിനും വലക്കും കേടുപാടുണ്ട്.  ജിപിഎസും ക്യാമറയുള്‍പ്പെടെയുളള സംവിധാനങ്ങള്‍ക്കും കേടുപാടുണ്ടായി. തൊഴിലാളികളുടെ മൊബൈല്‍ ഫോണുള്‍പ്പെടെ നഷ്ടപ്പെട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios