പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വള്ളത്തില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. 

കായംകുളം: കരിപ്പുഴ തോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞത്. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വള്ളത്തില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കായംകുളം സ്വദേശികളായ ഇബ്രാഹിം കുട്ടി, സലിം, വാഹിദ് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred