വീടിന് സമീപം കളിക്കുന്നതിനിടയിൽ  കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. 

കോഴിക്കോട്: ഫറോക്കിൽ എൽ കെ ജി വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ചു. നല്ലളം കുന്നുമ്മൽ കിഴ് വനപറമ്പിൽ താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്സൽ -നബീല ദമ്പതികളുടെ മകൾ ഫാത്തിമ ഫഹ്മ(അഞ്ച് ) ആണ് മരിച്ചത്. റഹിമാൻ ബസാർ അൽ ഫത്താഹ് ഖുർആൻ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന് സമീപം കളിക്കുന്നതിനിടയിൽ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരങ്ങൾ : മുഹമ്മദ് അബൂബക്കർ , അഹമ്മദ് സഈദ്, മുഹമ്മദ് ഹുബാബ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി ഖബറടക്കം ഇന്ന് ഉച്ചയോടെ നല്ലളം ഖബർസ്ഥാൻ പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും