Asianet News MalayalamAsianet News Malayalam

പകരം യാത്ര സൗകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കി; 64000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

ഔദ്യോഗിക ആവശ്യത്തിനു ദില്ലിയിൽ പോയി, ബാംഗ്ലൂർ വഴി കൊച്ചിയിൽ എത്തുന്ന വിമാന ടിക്കറ്റ് ആണ്  ക്ലിയർ ട്രിപ്പിൻ്റെ വെബ്സൈറ്റ് വഴി 2019 മാർച്ച് 9ന്, 11,582 രൂപ നൽകി 2019 ഏപ്രിൽ 12 ന്  ടിക്കറ്റ് എടുത്തത്.

flight company to pay as compensation of Rs 64,000 to consumer prm
Author
First Published Jan 22, 2024, 11:40 AM IST

കൊച്ചി: വിമാന യാത്രക്ക് പകരം സൗകര്യം ഏർപ്പെടുത്താതെ വിമാന ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസും ഏജൻസിയും 64,442 രൂപ  നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ അന്നത്തെ പ്രസിഡന്റുമായിരുന്ന ഇ.എം. മുഹമ്മദ് ഇബ്രാഹിം, മെമ്പർ സന്ധ്യാ റാണിയും നൽകിയ പരാതിയിലാണ് ഡി.ബി.  ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് ഉത്തരവിട്ടത്. ഔദ്യോഗിക ആവശ്യത്തിനു ദില്ലിയിൽ പോയി, ബെം​ഗളൂരു വഴി കൊച്ചിയിൽ എത്തുന്ന വിമാന ടിക്കറ്റ് ആണ്  ക്ലിയർ ട്രിപ്പിൻ്റെ വെബ്സൈറ്റ് വഴി 2019 മാർച്ച് 9ന്, 11,582 രൂപ നൽകി 2019 ഏപ്രിൽ 12 ന്  ബുക്ക് ചെയ്തത്. എന്നാൽ  യാത്രയ്ക്കായി നിശ്ചയിച്ച ദിവസത്തിന് 13 ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റുകൾ റദ്ദാക്കി.

റീബുക്കിങ്ങോ ഫുൾ റീഫണ്ടോ നൽകാമെന്നായിരുന്നു വിമാനക്കമ്പനിയുടെ വാ​ഗ്ദാനം. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി. മുഴുവൻ ടിക്കറ്റ് തുകയും യാത്രികർക്ക് തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്ന് ഉയർന്ന തുകയായ 19,743 രൂപ നൽകി പരാതിക്കാർക്ക് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടി വന്നു. എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാലാണ് വിമാന സർവീസ് റദ്ദാക്കിയതെന്നും എയർലൈൻസ് ചട്ട പ്രകാരം  നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്ക് ഇല്ലെന്നും വിമാനക്കാമ്പനി ബോധിപ്പിച്ചു.

എന്നാൽ, വിമാനത്തിൻ്റെ കാലപ്പഴക്കം മൂലം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പരാതിക്കാരന്റെ വാദം. എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനത മൂലംകൂടിയ തുക നൽകി പരാതിക്കാർക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു. അതിന്  നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതി ചെലവും നൽകാൻ എതിർകക്ഷികൾ ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. നഷ്ടപരിഹാരവും കോടതി ചിലവുമായി 64,442 രൂപ എതിർകക്ഷികൾ ഒരുമാസത്തിനകം പരാതികാർക്ക് നൽകാനും ഉത്തരവിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios