പൊന്നാനി: പുല്ലാങ്കുഴൽ കലാകാരൻ പുഷ്പദാസ് പോക്‌സോ കേസിൽ അറസ്റ്റില്‍. പുല്ലാങ്കുഴല്‍ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് 42കാരനായി കാഞ്ഞിരമുക്ക് പുലാവ് വളപ്പിൽ പുഷ്പദാസിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിഐ കെഎം ബിജുവിന്‍റെ നേതൃത്വത്തിലായരുന്നു കഴിഞ്ഞ ദിവസം പ്രതിയെ   അറസ്റ്റ് ചെയ്തത്. വീട്ടിൽ സംഗീതം പഠിക്കാനെത്തിയ വിദ്യാർഥികളെയാണ് പുഷ്പദാസ് പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥികള്‍ പീഡന കഥ പുറത്തുപറയുന്നത്.

തുടർന്ന് ചൈൽഡ് ലൈൻ പെരുമ്പടപ്പ് പൊലീസിന് നൽകിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രുമുഖ ഷോകളിൽ മൂക്ക് കൊണ്ട് പുല്ലാങ്കുഴൽ വായിച്ച് പ്രസിദ്ധനായ ഇയാൾ നിരവധി കുട്ടികൾക്ക് പുല്ലാങ്കുഴലിൽ പരിശീലനം നടത്തിയിരുന്നു. പൊന്നാനി  മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പുഷ്പദാസിനെ റിമാന്‍ഡ് ചെയ്തു.