ദി കംപ്ലീറ്റ് ആർട്ട് കൊച്ചി സംഘടിപ്പിക്കുന്ന 'ഫോളോ യുവർ ഡ്രീംസ്' ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി.ഡി. കിഴക്കേമുറി ഇടം ആർട്ട് ഗ്യാലറിയിലാണ് നടക്കുന്നത്.

കോട്ടയം: അസമാധാനത്തിൻ്റെയും അസ്വസ്ഥതകളുടേയും കാലത്ത് ലോക സമാധാനമെന്ന സ്വപ്നവുമായി ഒരു കൂട്ടം കലാകാരന്മാർ ഒരുക്കുന്ന ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി. ദി കംപ്ലീറ്റ് ആർട്ട്' കൊച്ചി സംഘടിപ്പിക്കുന്ന 'ഫോളോ യുവർ ഡ്രീംസ്' ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡി.ഡി. കിഴക്കേമുറി ഇടം ആർട്ട് ഗ്യാലറിയിലാണ് നടക്കുന്നത്. കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും എഴുത്തുകാരനുമായ വൈക്കം എ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് നേട്ടൂർ അധ്യക്ഷത വഹിച്ചു. അവിനാഷ് മാത്യു , എം.ഹുസൈൻ, .തോമസ് കുര്യൻ, ഷില സൈമൺ എന്നിവർ പ്രസംഗിച്ചു.

ആർട്ടിസ്റ്റുകളായ അവിനാഷ് മാത്യു, ഷെർളി ജോസഫ് ചാലിശ്ശേരി ഫ്രാൻസിസ് കോടൻ കണ്ടത്ത്, ബിജി ഭാസ്കർ, ശ്രീകാന്ത് നെട്ടൂർ,ഉദയൻ വാടക്കൽ, എം.ഹുസൈൻ, ദിലീപ് സുബ്രഹ്മണ്യൻ, ഷീല സൈമൺ, ഷാം ജോസഫ്, ഡോ. മഞ്ജു വിശ്വഭാരതി, ജമീല എം. ദേവൻ, രഘുമേനോൻ വി.എൻ, ഡോ. ശ്യാം മോഹൻ, ഉണ്ണികൃഷ്ണൻ ശ്രീശൈലം, കല്യാണി മുരളീധരൻ, ലൈല ആലപ്പാട്ട്, അമ്പിളി, ശാസ്ത്രശർമ്മൻ എ, ബിജി കൊങ്ങോർപിള്ളി, സംഗീത രവികുമാർ ഊട്ടി, അഞ്ജന കെ, അർച്ചന കൃഷ്ണൻ, ഡയാന ജേക്കബ്, ലിനി ഡാനിയൽ, മരീന ജോർജ്, പ്രിയ ശ്രീദേവൻ, പി. ഷീല, റോഷൻ കൂട്ടുങ്കൽ, സിംല എം, സുജിത്ത് എബ്രഹാം എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മെയ് 20 ന് അവസാനിക്കും. പ്രദർശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം