കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് എൽ പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

വിഷബാധയേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഇന്ന് പനിയും അസ്വസ്ഥതയും ഉണ്ടായത്.