കണ്ണൂർ: കണ്ണൂർ ഒടുവള്ളിത്തട്ട് ചുണ്ടക്കുന്നിലെ ദിവ്യകാരുണ്യ ആശ്രമത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പേരാവൂർ താമസിക്കുകയായിരുന്ന ഒഡിഷ സ്വദേശി മോഹന (95)നാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഡിസംബർ 31 നായിരുന്നു ആശ്രമത്തിലെ 23 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റത്. 

നടുവില്‍ സ്കൂളില്‍ നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഘമത്തിനെത്തിച്ച ഭക്ഷണം ആശ്രമത്തിലേക്കും എത്തിച്ചിരുന്നു. ഇതില്‍ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണം രാത്രിയിലും കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.