കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'വി മാർട്ട്' എന്ന കടയിൽ നിന്നും കഴിഞ്ഞ ദിവസം ഷവായി കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. പത്തോളം പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'വി മാർട്ട്' എന്ന കടയിൽ നിന്നും കഴിഞ്ഞ ദിവസം ഷവായി കഴിച്ച നിരവധി പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. പത്തോളം പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷവായി കഴിച്ചവർക്ക് ശ്വാസംമുട്ടും ഛർദിയും വയറിളക്കവും ഉണ്ടായി. ആരോഗ്യ വിഭാഗം കട അടപ്പിച്ചു. കടയ്ക്ക് പഞ്ചായത്തിന്‍റെയും ആരോഗ്യ വിഭാഗത്തിന്റെയും ലൈസൻസ് ഇല്ലെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

