തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. നാലാഞ്ചിറ ബഥനി കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ലേഡീസ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച 30 കുട്ടികൾക്ക് ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.