Asianet News MalayalamAsianet News Malayalam

ട്രെയിനിൽ കടത്തുകയായിരുന്ന വിദേശമദ്യം കോഴിക്കോട് നിന്ന് പിടികൂടി

കോഴിക്കോട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് പരിശോധനയിൽ മദ്യം പിടികൂടിയത്...

foreign liquor seized from Kozhikode
Author
Kozhikode, First Published May 22, 2021, 3:47 PM IST

കോഴിക്കോട്: ട്രെയിനിൽ ആളില്ലാതെ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. കോഴിക്കോട് വടകരയിൽ വെച്ച് മംഗള എക്സ്പ്രസിൽ നിന്നാണ്  
124 ഫുൾ ബോട്ടിൽ വിദേശമദ്യം പിടികൂടിയത്. കോഴിക്കോട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് പരിശോധനയിൽ മദ്യം പിടികൂടിയത്. മംഗള എക്സ്പ്രസിൽ നാല് ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. 75,000 രൂപ വിലവരുന്ന മദ്യമാണ് പിടികൂടിയത്. ആർപിഎഫ് ക്രൈം  ഇൻ്റലിജൻസ് എഎസ്ഐ സാജുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Follow Us:
Download App:
  • android
  • ios