അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ രണ്ടു വനിതകളാണ് ദുരനുഭവം വിവരിച്ച് തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. റെഗീന, മേരി. രണ്ടുപേരും വിനോദ സഞ്ചാരികളാണ്. കയ്യിലെയും കാലിലെയും പരിക്കുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
വര്‍ക്കല തീരദേശപാതയിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. കാറിന്‍റെ കണ്ണാടിച്ചില്ല് കൊണ്ടാണ് റെഗീനയുടെ കൈ മുറിഞ്ഞത്. അരികിലേക്ക് വീണാണ് സുഹൃത്തായ മേരിക്ക് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോയി. നമ്പര്‍പോലും കാണാന്‍ പറ്റിയില്ലെന്ന് ഇവര്‍ പറയുന്നു.
അപകടശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും അവിടെ നിന്നാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. അശ്രദ്ധയോടെയുള്ള ഇത്തരം ഡ്രൈവിങ് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പൊലീസിനോടുള്ള അപേക്ഷ. ഈമാസം 30ന് ഇറ്റലിയിലേക്ക് മടങ്ങിപ്പോകേണ്ടതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നില്ല. പക്ഷേ റോഡ് സുരക്ഷ കര്‍ശനമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
Read more: ബന്ധം പിരിഞ്ഞു, വ്യാജപ്പേരിൽ സൗഹൃദം, പുലര്‍ച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കി സംഗീതയുടെ കഴുത്തറുത്തു, കുറ്റപത്രം
അഖിലേന്ത്യ പൊലീസ് അത്ലറ്റിക്സ്: സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരളത്തിന് ഓവറോള്‍ കിരീടം
ലക്നൗവില്‍ സമാപിച്ച 71-ാമത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരള പോലീസിന് ഓവറോള്‍ കിരീടം. 154 പോയിന്‍റ് നേടിയാണ് കേരള പോലീസ് ഈ നേട്ടം കരസ്ഥമാക്കിയത്. എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമാണ് കേരള പോലീസ് നേടിയത്.
മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി കേരള പൊലീസിലെ ലോങ്ങ്ജമ്പ് താരം വൈ. മുഹമ്മദ് അനീസ് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗം ടീം ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസ് റണ്ണര്‍ അപ്പ് ആയി. എസ് എ പി കമാന്‍ഡന്‍റ് എല്‍ സോളമന്‍ ആണ് കേരളാ പോലീസ് ടീമിന്‍റെ മാനേജര്‍. അസിസ്റ്റന്‍റ് കമാൻഡന്‍റുമാരായ ബിജു കെ എസ്, ക്ളീറ്റസ് എം, സബ് ഇന്‍സ്പെക്ടര്‍ കെ.ജി. രഞ്ജിത്ത്, ഹവില്‍ദാര്‍മാരായ വി. വിവേക്, എസ്. ശ്രീജിത്ത് എന്നിവരാണ് ടീമിന്‍റെ കോച്ച്. ലക്നൗവില്‍ നടന്ന ചടങ്ങില്‍ എസ് എ പി കമാന്‍ഡന്‍റ് എല്‍ സോളമന്‍റെ നേതൃത്വത്തിലുള്ള കേരള ടീം ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക്കില്‍ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.
