വാച്ചര്‍ അച്ചുതൻ, ഡ്രൈവര്‍ മണികണ്ഡൻ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയാണ് നൽകിയത്. അറുപത്തി ആറായിരത്തി അറുനൂറ്റി അറുപത്തേഴ് രൂപ വീതമാണ് ഓരോരുത്തര്‍ക്കും നൽകിയത്. 

പെട്ടിമുടി ദുരന്തത്തിൽ (Pettimudi landslide) മരിച്ച വനംവകുപ്പിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനം വകുപ്പിൻറെ (Forest Department) സഹായധനം കൈമാറി. വാച്ചര്‍ അച്ചുതൻ, ഡ്രൈവര്‍ മണികണ്ഡൻ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയാണ് നൽകിയത്. അറുപത്തി ആറായിരത്തി അറുനൂറ്റി അറുപത്തേഴ് രൂപ വീതമാണ് ഓരോരുത്തര്‍ക്കും നൽകിയത്. ദേവികുളം വനംവകുപ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ എ രാജ എംഎൽഎയാണ് സഹായധനം കൈമാറിയത്.

സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിൽ, പരാതിയുമായിപെട്ടിമുടി ഇരകൾ കോടതിയിൽ

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകൾ ഹൈക്കോടതിയിൽ. പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് കുറ്റിയാർവാലിയിൽ സർക്കാർ കണ്ടെത്തിയ 50 സെന്‍റ് ഭൂമിയിൽ വാഹനങ്ങൾപോലും പോകില്ലെന്നും റേഷൻ വാങ്ങാൻ പോലും കിലോമീറ്ററുകളോളം കാൽനടയായി പോകേണ്ട സ്ഥിതിയാണെന്നും ഇരകൾ കോടതിയെ അറിയിച്ചു. കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വെക്കാൻ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ എസ്റ്റേറ്റ് ഭൂമി തൊഴിലാളികൾക്ക് വീട് വെക്കാൻ അനുവദിക്കണമെന്നതിൽ നിരവധി നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ 8 വീട് നിർമിച്ചെന്നും 6 പേർക്ക് പട്ടയം അനുവദിച്ചുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാർ നിർദ്ദേശിച്ച 8 പേർക്ക് വീട് നിർമിച്ചു കൈമാറിയെന്ന് കണ്ണൻ ദേവൻ കമ്പനിയും കോടതിയെ അറിയിച്ചു. 

പെട്ടിമുടി ദുരന്തം: കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ഇനിയും ലഭിച്ചില്ല
പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതയവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്. കണ്ണന്‍ദേവന്‍ കബനി എസ്റ്റേറ്റിലെ ഒരു ഡിവിഷന്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചലില്‍ ഒഴികിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്തു. 
തുടര്‍ന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ബാക്കിയുള്ള കസ്തൂരി (30), മകള്‍ പ്രിയദര്‍ശിനി (6), കാര്‍ത്തിക (21) എന്നിവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ക്കാര്‍ 4 പേരെയും മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവായി ഇറങ്ങിയില്ല. ഇതോടെ പഞ്ചായത്ത് ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കിറ്റ് നല്‍കിയില്ല. അതുകൊണ്ടുതന്നെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് സർക്കാർ വീട് നി‍‍ർമിച്ച് നൽകി
പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് സർക്കാർ വീട് നി‍‍ർമിച്ച് നൽകി. വീടുകളുടെ താക്കോൽദാനം മന്ത്രി എം എം മണി നിർവഹിച്ചു. കണ്ണൻദേവൻ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകൾ നിർമിച്ചത്. എട്ട് കുടുംബങ്ങൾക്ക് ലയങ്ങളിൽ നിന്ന് മോചനമായി. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് പുതിയ വീട്. മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച പട്ടയഭൂമിയിൽ കണ്ണൻദേവൻ കമ്പനിയാണ് വീട് നി‍ർമിച്ച് നൽകിയത്.