കോഴിക്കോട്: വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മുള്ളൻപന്നിയിറച്ചി, കഞ്ചാവ് , ചന്ദനം തുsങ്ങിയവ  പിടികൂടി. ഉള്ളിയേരി ഒയമല കോളനിയിലെ മരുതിയാട്ട് മീത്തൽ ഷൈരാജിന്‍റെ വീട്ടിൽ നിന്നാണ് മുള്ളൻപന്നിയിറച്ചി, മുള്ളൻ പന്നിയെ പിടികൂടാൻ ഉപയോഗിച്ച ഇരുമ്പ് കൂടുകൾ, കഞ്ചാവ്, 10 കിലോഗ്രാം  ചന്ദന  പൂളുകൾ, ചന്ദന മരങ്ങൾ മുറിക്കാൻ ഉപയോഗിച്ച മഴു, ആക്സോ ബ്ലെയിഡുകൾ എന്നിവ പിടികൂടിയത്.

പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഫോറസ്റ്റ് ഓഫീസർക്കൊപ്പം, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കെ. ഷാജീവ്, കെ. കനിഷ്ക, എച്ച്. ഹെന്ന എന്നിവരും റെയ്ഡിൽ പങ്കെടുത്തു. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി വനം വകുപ്പ് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കി.