സാധാരണ ഗതിയില്‍ ജനുവരി മുതല്‍ മാർച്ച് കാലയളവിലെ പ്രജനന കാലം കഴിഞ്ഞാൽ പാർക്ക് വേനലവധിക്കാലത്തെ സഞ്ചാരികൾക്കായി തുറന്ന് നൽകുകയാണ് പതിവ്. എട്ട് മുതൽ ഒൻപത് കോടി രൂപയാണ് ഒരു വർഷത്തെ പാർക്കിലെ ശരാശരി വരുമാനം. 

വിനോദസഞ്ചാരികൾ ഒഴിഞ്ഞതോടെ മൂന്നാർ ഇരവികുളം ദേശീയോദ്യാനം വരയാടുകൾ കയ്യടക്കി. പാർക്കിലെങ്ങും വരയാടുകൾ മേയുന്നു. എന്നാല്‍ സഞ്ചാരികളില്ലാതായതോടെ വരുമാനം നിലച്ച് പാർക്കിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇപ്പോള്‍ ഇരവികുളം ദേശീയോദ്യാനത്തിന്‍റെ മുകളിലേക്ക് എത്തിയാൽ എവിടെ നോക്കിയാലും വരയാടുകളെ കാണാം. ഒറ്റയ്ക്കും കൂട്ടമായും മേയുന്നു.

സഞ്ചാരികൾ വരാതായതോടെ പാർക്കിന്‍റെ അധിപരാണിവർ. 842 വരയാടുകളാണ് പാർക്കിലുള്ളത്. ഈ വർഷം 99 വരയാട്ടിൻ കുട്ടികളാണ് പിറന്നത്. സാധാരണ ഗതിയില്‍ ജനുവരി മുതല്‍ മാർച്ച് കാലയളവിലെ പ്രജനന കാലം കഴിഞ്ഞാൽ പാർക്ക് വേനലവധിക്കാലത്തെ സഞ്ചാരികൾക്കായി തുറന്ന് നൽകുകയാണ് പതിവ്.

എട്ട് മുതൽ ഒൻപത് കോടി രൂപയാണ് ഒരു വർഷത്തെ പാർക്കിലെ ശരാശരി വരുമാനം. ദേശീയോദ്യാനത്തിന്‍റെ പരിപാലത്തിനൊപ്പം നീലക്കുറിഞ്ഞി വന സംരക്ഷണത്തിനുള്ള പണം കണ്ടെത്തുന്നതും ഈ വരുമാനത്തിൽ നിന്നാണ്. സഞ്ചാരികൾ ഒഴിഞ്ഞ് വരുമാനം നിലച്ചതോടെ പാർക്കിന്‍റെ നടത്തിപ്പ് എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ ആശങ്കയിലാണ് വനംവകുപ്പുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona