കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുംമുക്കത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കാട്ടാനയെ കണ്ടത്. 

പരിഭ്രാന്തരായ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി. ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ്. ആനയിറങ്ങിയ സ്ഥലത്തേക്ക് പോകരുതെന്ന് നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.