തൃശൂർ : തൃശൂർ -ഷൊർണ്ണൂർ പ്രധാന പാതയിലെ വാഴക്കോട് അകമല ഫോറസ്റ്റിൽ തീ പടർന്നു. 10:30 ഓടെ തീ പടരുന്നത് കണ്ട പരിസരവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ കാട്ടിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നി സേനാംഗങ്ങൾ തീ അണയക്കാൻ ശ്രമം നടത്തുന്നു.