എടവണ്ണയിൽ വയോധികയെ കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകർ കണ്ടെത്തി. 

മലപ്പുറം: എടവണ്ണ കിഴക്കെ ചാത്തല്ലൂര്‍ കാവിലട്ടിയില്‍ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകര്‍ കൂട്ടപറമ്പില്‍ കണ്ടെത്തി. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബിജിലിന്റെ നേതൃത്വത്തില്‍ 5 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.

ഉച്ചക്ക് രണ്ടോ ടെയാണ് ആനയെ കണ്ടെത്തിയത്. പാറക്കെട്ടുകളോട് കൂടിയ ചെങ്കുത്തായ മലമ്പ്രദേശത്താണ് ആനയുള്ളത്. ഇത് സ്വകാര്യവ്യക്തിയുടെ സ്ഥലമാണ്. ഇവിടെനിന്ന് ഓട ക്കയം വനമേഖലയിലേക്ക് ഒന്ന രക്കിലോമീറ്ററോളം ദൂരമുണ്ട്. പ്രകോപിപ്പിക്കാതെ ആനയെ രാത്രി കാട് കയറ്റുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് വനംവകുപ്പ് ഒരുങ്ങുന്നത്.

ഓടക്കയം വനമേഖലയിലേക്ക് ആനയെ കടത്തിവിടുമ്പോള്‍ ബാരിക്കല്‍-മാടം നഗര്‍ റോഡ് കൂറുകെ കടത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സമയമെടുത്ത് മാത്രമെ ആനയെ കാട് കയറ്റാന്‍ ക ഴിയൂ. ഇവിടെ വനത്തോട് ചേര്‍ ന്നുള്ളസ്വകാര്യസ്ഥലങ്ങളെല്ലാം കാടുമൂടി കിടക്കുകയാണ്. ആനയെ തുരത്തിയ ശേഷം ഭൂഉടമകള്‍ തോട്ടങ്ങളിലെ കാടുകള്‍ വെട്ടി മാറ്റിയാല്‍ മാത്രമെ ആനകളുടെ വരവ് ഒഴിവാക്കാന്‍ കഴിയു.

കൂട്ടം തെറ്റിയ മോഴയാനയാണ് പ്രദേ ശത്ത് ഭീതിപരത്തുന്നത്. രണ്ടാഴ്ചയിലധികമായി ആന ജനവാസ കേന്ദ്രത്തിലെത്തിയിട്ട്. ഇതിനിട യിലാണ് കഴിഞ്ഞ ദിവസം പട്ടിരി വീട്ടില്‍ കല്യാണിയമ്മയെ (68) ആന വീടിന് സമീപത്ത് നിന്നും ചവിട്ടിക്കൊന്നത്.