കോഴിക്കോട് : തുഷാരഗിരി ജീരകപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ നായാട്ടു സംഘം പിടിയിൽ. കോടഞ്ചേരി മീൻമുട്ടി ആനത്താരക്കൽ ജോളി തോമസ് (63) അസം സോനിത്പൂർ സ്വദേശികളായ സനാതൻ തപന (30) ഉജ്വൽ രജ്പുത് (25) ബിജോയ് പുർതി (25) വൽഫർ രജ്പുത് (20) എന്നിവരെയാണ് വനപാലക സംഘം പിടികൂടിയത്.

Read Also:മറയൂരിലെ വനപാലകരെ ആന്ധ്ര ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു

ലൈസൻസില്ലാത്ത നാടൻ തോക്ക് , എട്ട് തിരകൾ, ലൈറ്റുകൾ, കത്തി, ടോർച്ച്, എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. ഗിരീഷ്, കെ. അബ്ദുൽ ഗഫൂർ , പി. ബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആനന്ദ് രാജ്, ടി. ബിനോയ് , ശ്വേത, അപർണ , ഷബീബ, വാച്ചർമാരായ ഉണ്ണികൃഷണൻ, ബിനീഷ് രാമൻ, ഡ്രൈവർ ലൂയിസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.