തീരദേശ ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനം തീരദേശത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഉപജീവനത്തിനും സമ്പദ് വ്യവസ്ഥക്കും നിർണായകമാണെന്ന് വനംമന്ത്രി
കൊച്ചി: പൊതു ജനപങ്കാളിത്തോടെ രാജ്യത്തെ സമുദ്ര -തീരദേശ പരിസ്ഥിതി സംരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി, കേരള വനം വന്യജീവി വകുപ്പ്, ഇക്കോളജിൽ റസ്റ്റോറേഷൻ അലയൻസ് എന്നിവരുമായി ചേർന്ന് വൈൽഡ് ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യ എസ്ബിഐ ഫൗണ്ടേഷന്റെ പിന്തുണയോടെ ദേശീയ സമുദ്ര തീരദേശ ആവാസവ്യവസ്ഥ പുനരുജ്ജീവന സിംപോസിയം സംഘടിപ്പിച്ചു. ഫെബ്രുവരി 14ന് തുടക്കം കുറിച്ച ശിൽപശാല സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തീരദേശ ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനം തീരദേശത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഉപജീവനത്തിനും സമ്പദ് വ്യവസ്ഥക്കും നിർണായകമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
രാജ്യത്ത് ആദ്യമായി വിപുലമായ ആവാസ വ്യവസ്ഥ പുനരുജ്ജീവന നയം രൂപീകരിച്ചത് കേരളമാണ്. ഈ നയം കണ്ടൽ കാടുകൾ അടക്കമുള്ള തീരദേശ ആവാസ വ്യവസ്ഥകളെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ചടങ്ങിൽ വനം വകുപ്പിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്. ജി. കൃഷ്ണൻ ഐ.എഫ്.എസ് അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും എക്സിക്യൂ ട്ടീവ് ഡയറക്ടറുമായ വിവേക് മേനോൻ ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി. ഐയൂ സിഎൻ ദേശീയ പ്രതിനിധി ഡോ. യഷ്വീർ ഭട്നാഗർ, ഡബ്ല്യു .ടി.ഐ യു ടെ സീനിയർ അഡ്വൈസർ പ്രൊഫസർ ബി. സി. ചൗധരി, എസ്.ബി.ഐ. ഫൗണ്ടേഷന്റെ പ്രോ ഗ്രാം ഹെഡ് . റിതേഷ്സെയ്ൻ. ഡബ്ലു.ടി.ഐയു ടെ മറീൻ വിഭാഗം തലവൻ സാജൻ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തീരദേശങ്ങൾ പങ്കിടുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനം വന്യജീവി വകുപ്പ് പ്രതിനിധികൾ, കണ്ടൽകാടുകൾ-പവിഴപ്പുറ്റുകൾ-കടൽപ്പുല്ലുകൾ എന്നീ ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവന മേഖലയിൽ പ്ര വർത്തിച്ച് വരുന്ന വിവിധ സർക്കാർ, സർക്കാർ ഇതര സ്ഥാപന പ്രതിനിധികൾ, ശാസ്ത്രജ്‍ഞർ എന്നിവർ ശിൽപശാലയിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശിൽപശാലയിൽ നിന്നും ഉരുത്തിരിഞ്ഞുവ നിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ
പരിഗണനക്കായി സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
