റെയ്ഞ്ച് ഓഫീസർ ശർമിളയാണ് മരിച്ചത്. കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞ മാസം 24 നാണ് അപകടം ഉണ്ടായത്.

പാലക്കാട്: അട്ടപ്പാടിയിലെ ചെമ്മണൂരിൽ വനം വകുപ്പിന്‍റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മരിച്ചു. റെയ്ഞ്ച് ഓഫീസർ ശർമിളയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശർമിള പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞ മാസം 24 നാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് നേരത്തെ മരിച്ചിരുന്നു. കൈവരിയില്ലാത്ത പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു.