44.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. സുഹൃത്തുക്കളായ ഇവര്‍ ബെംഗ്ലൂരില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചു.

തൃശൂര്‍: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊന്‍കുന്നം പുതുപറമ്പില്‍ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുല്‍ സുനീര്‍ (29) എന്നിവരാണ് 46 ഗ്രാം എം.ഡി.എം.എയുമായി വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പകല്‍ ഒമ്പത് മണിയോടെ പന്നിയങ്കര ടോള്‍ പ്ലാസ്സക്ക് സമീപമാണ് ഇവര്‍ പിടിയിലായത്. ബെംഗളൂരില്‍നിന്നും ഇരുവരും വ്യത്യസ്ത ട്രാവല്‍സ് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. പന്നിയങ്കരയില്‍ ബസ് ഇറങ്ങിയശേഷം മറ്റൊരു ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം 45.253ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. 244.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. സുഹൃത്തുക്കളായ ഇവര്‍ ബെംഗ്ലൂരില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചു. അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വരുകയാണ്. ഇവരുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു, ജില്ലാ പൊലീസ് മേധാവി അബ്ദുല്‍ റാഷിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി സി.ഐ എബി എം.പി, എസ്.ഐ ഫാദില്‍ റഹ്മാന്‍, എ.എസ്.ഐ പി.വി. പ്രദീപ്, എസ്.സി.പി.ഒമാരായ ജോണ്‍ ക്രൂസ്, ജി. ബവീഷ്, സി.പി.ഒ റെയ്‌സ്ഭാനു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബ്ലെസന്‍ ജോസ്, സി.പി.ഒമാരായ എ. റിയാസ്, കെ. ലൈജു, സജ്‌ന, റഹീംമുത്തു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.