Asianet News MalayalamAsianet News Malayalam

ചേര്‍ത്തലയിൽ മുൻ സിപിഎം നേതാവിനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ശൈലേന്ദ്ര ബാബു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Former CPM leader found hanging in Alappuzha Cherthala
Author
First Published Aug 28, 2024, 6:29 AM IST | Last Updated Aug 28, 2024, 6:29 AM IST

ചേര്‍ത്തല: ആലപ്പുഴിയിലെ സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനായ ശൈലേന്ദ്രനെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശൈലേന്ദ്ര ബാബു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തംഗം, കര്‍ഷക സംഘം ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:വി.രതി. മക്കള്‍: അനില.എസ്.ബാബു (നഴ്‌സ് ലേക്ക്‌ഷോര്‍ ആശുപത്രി), അജില എസ്. ബാബു (അസിസ്റ്റന്റ് പ്രൊഫ.അമൃത എന്‍ജിനീയറിങ് കോളേജ് വള്ളിക്കാവ്). മരുമക്കള്‍: സരിണ്‍.സി.പി.(ഇന്‍ഷ്വറന്‍സ് അഡ്വൈസര്‍),ജിനീത് വിജയന്‍(മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒമാന്‍). ശവസംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍ നടക്കും.

Read More : ദില്ലിയിലെ ഹോസ്റ്റലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)
 

Latest Videos
Follow Us:
Download App:
  • android
  • ios