തിരുവനന്തപുരത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും ബാഗും മോഷ്ടിച്ച കേസിൽ കരിമഠം കോളനി സ്വദേശിയായ 19-കാരനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും ബാഗും മോഷ്ടിച്ച കേസിൽ കരിമഠം കോളനി സ്വദേശിയായ യുവാവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കരിമഠം കോളനിയിൽ തമസക്കാരനായ സന്ദീപ് (19) ആണ് പിടിയിലായത്.
ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബാഗാണ് പ്രതി കവർന്നത്. ബാഗിനുള്ളിൽ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഉണ്ടായിരുന്നു. അറസ്റ്റിലായ സന്ദീപ് മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


