തിരുവനന്തപുരം സ്വദേശികളായ ആദർഷ്, യദുകൃഷ്ണൻ എന്നിവരാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. ഗ്ലാസ് തകർക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റ ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

കൊല്ലം: കൊല്ലം കടയ്ക്കലിൽ മോഷ്ടിച്ച ഇരുചക്ര വാഹനവുമായെത്തി സ്റ്റേഷനറി കടയുടെ ഗ്ലാസ് അടിച്ചു തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ആദർഷ്, യദുകൃഷ്ണൻ എന്നിവരാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. കടയിൽ നിന്ന് രണ്ട് മൊബൈൽ ഫോണും പണവും പ്രതികൾ കവർന്നിരുന്നു. ഗ്ലാസ് അടിച്ചു തകർത്തതിനെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റ ഇരുവരും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്. പിടികൂടിയ സമയം പ്രതികളിൽ ഒരാൾ പൊലീസുകാർ ഉൾപ്പടെ ഉള്ളവർക്ക് നേരെ അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കി. ഇരുചക്ര വാഹനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മോഷണം പോയതാണന്ന് പൊലീസ് കണ്ടെത്തി.

YouTube video player