ഫോർവേർഡ് ബ്ലോക്ക് കൈപ്പുഴ റാം മോഹന്‍ ഘടകം ആർഎസ്പിയിൽ ലയിക്കുന്നു, സമ്മേളനം 17ന് കൊല്ലത്ത്
കൈപ്പുഴ വി റാം മോഹന്റെ അധ്യക്ഷതയില്‍ ഷിബു ബേബി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍എസ്പി പതാക കൈമാറി സ്വീകരിക്കും.

തിരുവനന്തപുരം: അഡ്വ. കൈപ്പുഴ വി റാം മോഹന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് ഘടകം ആർഎസ്പിയിൽ ലയിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ 17നാണ് ലയന സമ്മേളനം. വൈകീട്ട് മൂന്നിന് കൊല്ലം കടപ്പാക്കട സ്പോർട് ക്ലബ് ഓഡിറ്റോറിയത്തിലാണ് ലയന സമ്മേളനം നടക്കുക. സമ്മേളനത്തില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ കെ പ്രേമചന്ദ്രന്‍, എ എ അസീസ്, ബാബു ദിവാകരന്‍ എന്നിവര്‍ പങ്കെടുക്കും. കൈപ്പുഴ വി റാം മോഹന്റെ അധ്യക്ഷതയില്‍ ഷിബു ബേബി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍എസ്പി പതാക കൈമാറി സ്വീകരിക്കും. തുടര്‍ന്ന് നേതാക്കള്‍ സംസാരിക്കും. ഫോര്‍വേര്‍ഡ് ബ്ലോക്കിന്‍റെ 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ബിജെപിയുടെയും സംഘ്പരിവാറിന്‍റെയും നേതൃത്വത്തില്‍ ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും ഭരണഘടന സങ്കല്‍പ്പങ്ങളെയും മതനിരപേക്ഷതയെയും ഇല്ലായ്മ ചെയ്ത് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ സോഷ്യലിസ്റ്റ് ചേരിയുടെ ശക്തി വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അതുകൊണ്ടാണ് ലയിക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം അഴിമതിയില്‍ കുളിച്ച് നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനേറ്റ തിരിച്ചടിയാണെന്നും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയ സിപിഎമ്മും എല്‍ഡിഎഫും മാപ്പ് പറയണമെന്നും സോളാര്‍ കേസില്‍ ഗൂഢാലോചന അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.