കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് മൃതദേഹങ്ങൾ ചിറയിൽ കീഴ് സർക്കാർ ആശുപത്രിയിലക്ക് മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങൽ ആലംകോട് കൊച്ചുവിളമൂട്ടിലാണ് സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവർ കായംകുളം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ചിറയിൽ കീഴ് സർക്കാർ ആശുപത്രിയിലക്ക് മാറ്റി.

കായംകുളം അമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജൻബാബു . അനുരാഗ് , എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെയ്യാർ ഡാമിലുള്ള ആശ്രമത്തിൽ നിന്നും പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.